കോഴിക്കോട് കാരന്തൂർ:ചെലവൂർ വളവിൽ നിയന്ത്രണം വിട്ട കാർ പറമ്പിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 6:15 നാണ് അപകടം നടന്നത് . യാത്രക്കാരായ നാല് പേരിൽ മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അജ്നാസ്, സുഹൈൽ, ഷഹനാസ് എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഡ്രൈവർ ഉറങ്ങിപോയതാണെന്നാണ് സംശയം. അപകടം കണ്ട നാട്ടുകാർ ഓടിയെത്തി കാറിലുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. കുന്ദമംഗലത്ത് നിന്ന് വെള്ളിമാട് കുന്നിലേക്ക് തിരിച്ചുപോകുകയായിരുന്ന ഫയർ ഫോഴ്സ് സംഘവും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു..