കൊച്ചി: വീട്ടിൽ കളിക്കുന്നതിനിടെ കർട്ടൻ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കീരംപാറ പുന്നേക്കാട് അമ്പാട്ടുപടവിൽ അഗസ്റ്റിൻ- മാഗി ദമ്പതികളുടെ മകൻ ആരോമലാണ് മരിച്ചത്. കോതമംഗലത്താണ് സംഭവമുണ്ടായത്.
വീട്ടിൽ മാതാപിതാക്കളില്ലാത്ത സമയത്ത് കട്ടിലിൽ കയറി നിന്ന് കളിക്കുന്നതിനിടെ കർട്ടനിൽ കുരുങ്ങി താഴെ വീഴുകയായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെളിയേൽച്ചാൽ ....