റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് മധ്യവയസ്ക മരിച്ചു


 തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാവലർ വാൻ തട്ടി മധ്യവയസ്ക മരിച്ചു. ശ്രീകാര്യം മടത്തുനട സ്വദേശിനി രാധ (66) ആണ് മരിച്ചത്. ശ്രീകാര്യം ജംഗ്ഷനിൽ ഇന്ന് രാവിലെ 8.30 ന് ആയിരുന്നു അപകടം. റോഡ് മുറിച്ചു കടക്കവേ സ്വകാര്യ സ്ക്കൂൾ വാൻ ഇവരെ ഇടിക്കുകയായിരുന്നു. സ്വകാര്യ സ്കൂളിൽ കുട്ടികളെ ഇറക്കി മടങ്ങുകയായിരുന്ന ടെമ്പോ ട്രാവലർ ആണ് ഇടിച്ചത്. സംഭവ സ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. മൃതദേഹം മെഡി.കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശ്രീകാര്യത്ത് പച്ചക്കറി വിൽപ്പനക്കാരിയായിരുന്നു മരിച്ച രാധ. ശ്രീകാര്യം പോലീസ് കേസെടുത്തു

Post a Comment

Previous Post Next Post