കണ്ണൂരില്‍ പതിനൊന്നുകാരനെ തെരുവുനായ കടിച്ചു കൊന്നു



കണ്ണൂര്‍: കണ്ണൂരില്‍ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു. കണ്ണൂര്‍ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. നിഹാല്‍ നൗഷാദ് ആണ് മരിച്ചത്. സംസാര ശേഷി ഇല്ലാത്ത കുട്ടിയാണ് നിഹാല്‍. വൈകിട്ട് 5 മണിയോടെ ആണ് വീട്ടില്‍ നിന്ന് കുട്ടിയെ കാണാതായത്. വീടിനു  അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ ആണ് ചോരവാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചോര വാര്‍ന്ന അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ  അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്.

തെരുവ് നായകൾ കൂട്ടമായി ആക്രമിച്ചത്. വീടിൻ്റെ 300 മീറ്റർ അകലെ ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു.

Post a Comment

Previous Post Next Post