തൃശ്ശൂർ കയ്പമംഗലം: ദേശീയപാതയിൽ കയ്പമംഗലത്ത് വീണ്ടും വാഹനാപകടം. കാളമുറി സെന്ററിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു അപകടം.
ഇടിച്ച ടിപ്പർ ലോറി റോഡിന് കുറുകെ മറിഞ്ഞു. കാർ ഡ്രൈവർക്ക്പരിക്കുണ്ട്. തെക്ക് നിന്നും വന്നിരുന്ന ലോറിയിൽ വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാർ ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവർ എടത്തിരുത്തി സ്വദേശി സിറാജുദ്ദീൻ പറഞ്ഞു. ലോറി മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന മെറ്റൽ റോഡിൽ പരന്നതിനാൽ ഗതാഗതം മുടങ്ങിയിട്ടുണ്ട്.