ആലപ്പുഴ: ശവക്കോട്ടപ്പാലത്തിനു കിഴക്കുവശം വാടത്തോട്ടിൽ മൃതദേഹം പൊങ്ങി. ഇന്നു രാവിലെ പത്തോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. സെന്റ് ജോസഫ്സ് ഗേൾസ് സ്കൂളിലേക്കുള്ള നടപ്പാലത്തോടു ചേർന്നാണു മൃതദേഹം കണ്ടെത്തിയത്. വീഴ്ചയിൽ ചെളിയിൽ താഴ്ന്നിരിക്കുകയാണ് മൃതദേഹം. 60 വയസിനുമേൽ പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നോർത്ത് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.