വയനാട് മാനന്തവാടി : തവിഞ്ഞാൽ വെൺമണിയിൽ നിർമ്മാണത്തിലിരി ക്കുന്ന വീടിന്റെ സൺ ഷെയ്ഡിൽ നിന്നും താഴെ വീണ് അതിഥി സംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ ജെയ്പാൽ ഗുരി ബംഗമാലി മഹേന്ദ്രനാഥ് റോയിയുടെ മകൻ സ്വാപാൻ റോയി (23) യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കോൺക്രീറ്റ് കഴി ഞ്ഞ ഭാഗത്തിന്റെ തട്ടിളക്കി മാറ്റുമ്പോഴാണ് അപകടം സംഭവിച്ച തെന്ന് വീടിന്റെ കോൺട്രാക്ടർ പറഞ്ഞു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരു ന്നു. തലപ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100
