കോഴിക്കോട്: രാമനാട്ടുകരയില്‍ തുണിക്കടയില്‍ തീപിടിത്തം. നാല് ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്. രാമനാട്ടുകര അങ്ങാടിയിലുള്ള വൈറ്റ് സില്‍ക്സ് എന്ന സ്ഥാപനത്തില്‍ രാവിലെ 11.15 ഓടെയാണ് തീപടര്‍ന്നത്. തീ നിയന്ത്രണവിധേയമാണെന്ന് ഫയര്‍ ഫോഴ്സ് അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
