കോഴിക്കോട്: മേരിക്കുന്നില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. കോഴിക്കോടെ സര്‍ക്കാര്‍ ലോ കോളജിന് സമീപം പി.എം.എ ബഷീറിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ലോ കോളജില്‍ പുതിയ ഗ്രൗണ്ട് നിര്‍മിക്കാന്‍ മണ്ണ് മാറ്റിയതിലുണ്ടായ അശാസ്ത്രീയത മൂലമാണ് മരം വീണതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മരം അപകടകരമായ രീതിയിലാണെന്ന് കാട്ടി പ്രിന്സിപ്പലിനടക്കം പരാതി നല്‍കിയിരുന്നു. എന്നാൽ, നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.