പുതുച്ചേരിയില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ച്‌ എട്ട് കുട്ടികള്‍ക്ക് പരിക്ക്



പുതുച്ചേരി: ഓട്ടോയും ബസും കൂട്ടിയിടിച്ച്‌ എട്ടു പെണ്‍കുട്ടികള്‍ക്കും ഡ്രെെവര്‍ക്കും പരിക്ക്. രാവിലെ 7.45ന് പുതുച്ചേരിയിലാണ് സംഭവം

കുട്ടികളുമായി സ്‌കൂളിലേക്ക് പോയ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി.


സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നിയന്ത്രണം നഷ്ടമായ ഓട്ടോ ബസിലിടിച്ചതായാണ് പ്രാഥമിക നിഗമനം. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസിലുള്ള കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്.


വിഘ്‌നേഷ്(22)എന്നയാളാണ് ഓട്ടോ ഓടിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണ നടത്തുകയാണെന്നും അവര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post