പട്ടാമ്പി: മുംബൈയിൽ ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി മരിച്ചു. പട്ടാമ്പി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ലിബർട്ടി സ്ട്രീറ്റ് ശ്രീലകം കെ.സി. മണികണ്ഠന്റെ മകൻ ആനന്ദ്ശങ്കർ (28) ആണ് മരിച്ചത്.
മുംബൈ ഐ.ആർ.എസ്സിൽ നേവൽ ആർക്കിടെക്റ്റ് ഡിസൈനാറായി ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ താനെയിൽ വെച്ച്
ആനന്ദ് ശങ്കർ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ഗുരുതര പരിക്കേറ്റിരുന്നു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.