ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം; 4 മരണം, 3 പേര്‍ക്ക് ഗുരുതര പരിക്ക്



ഗുഡ്‌സ് ട്രെയിന്‍ പാളത്തില്‍ നിന്നും തെന്നിമാറിയതിനെ തുടര്‍ന്ന് നാല് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു

ഭുവനേശ്വര്‍: ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം. ഗുഡ്‌സ് ട്രെയിന്‍ പാളത്തില്‍ നിന്നും തെന്നിമാറിയതിനെ തുടര്‍ന്ന് നാല് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. ഒഡിഷയിലെ ജാജ്‌പൂരിലായിരുന്നു സംഭവം. 


ഒഡിഷയില്‍ അടുത്തിടെ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ ദുരന്തത്തിന് ശേഷമുണ്ടായ രണ്ടാമത്തെ ട്രെയിന്‍ അപകടമാണിത്. കഴിഞ്ഞ തിങ്കളാഴ്‌ച ഒഡിഷയിലെ ബര്‍ഗഡ് ജില്ലയില്‍ നിന്ന് മറ്റൊരു ട്രെയിന്‍ അപകടത്തില്‍പെട്ടതായി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

Post a Comment

Previous Post Next Post