അവശനിലയിലായിരുന്ന പുലിയെ ചത്തനിലയിൽ കണ്ടെത്തി
തോൽപ്പെട്ടി: വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേയ്ഞ്ചിൽ ഉൾപ്പെടുന്ന ചേലൂർ മണ്ണുണ്ടി കോളനിക്ക് സമീപം തടയണയോട് ചേർന്ന ഭാഗത്ത് വെച്ച് പുലിയുടെ ആക്രമണത്തിൽ സഹോദരന്മാരായ രണ്ടു പേർ ക്ക് പരിക്കേറ്റു. ചേലൂർ പഴയ തോട്ടം കോളനിയിലെ മാധവൻ (45), രവി (32) എന്നിവരെയാണ് ഇന്ന് വൈകുന്നേരം മൂന്നരയോടുകൂടി പുള്ളിപുലി ആക്രമിച്ചത്. പുലിയുടെ നഖമേറ്റ് പരിക്കേറ്റ ഇരുവരെയും മാനന്തവാടി മ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഡിക്കൽ കോളേജിൽ പ്രാഥമിക വിവരം. മേയ്ക്കാൻ വിട്ട ആടുകളെ തിരികെ തെളിക്കുന്നതിനിടെ യാണ് പുഴയരികിലായുണ്ടായിരുന്ന പുലി തങ്ങളെ ആക്രമിച്ചതെന്ന് പരി ക്കേറ്റവർ പറഞ്ഞു. പിന്നീട് നാട്ടുകാർ ഓടിക്കൂടി വനപാലകരെ വിവരമറിയി ക്കുകയും വനപാലകരെത്തി ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. ഇരുവരേയും ആക്രമിച്ച പുലിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. പുലിയുടെ ദേഹത്ത് പഴകിയ നിലയിലുള്ള മുറിപ്പാ ടുകൾ ഉണ്ടായിരുന്നു. മറ്റു മൃഗങ്ങളുമായി ഏറ്റുമുട്ടിയപ്പോൾ സംഭവിച്ച മുറിവായിരിക്കുമെന്നാണ് സൂചന. വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100
