കോഴിക്കോട്: പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് 16കാരൻ മരിച്ചു. വടകരയിലാണ് സംഭവം.
വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. ബന്ധുവീട്ടിൽ പോയ മുഹമ്മദ് നിഹാൽ സൈക്കിളിൽ മടങ്ങിവരുമ്പോഴാണ് ഷോക്കേറ്റത്. ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ് മരണം സംഭവിച്ചു.