വർക്കലയിൽ ഓട്ടോറിക്ഷ കടലിൽ വീണു. ഓട്ടോയിൽ ഡ്രൈവറും ഉണ്ടായിരുന്നതായാണ് സംശയം. ഇയാളെ കാണാനില്ല. 50 അടി താഴ്ചയിൽ പാറക്കെട്ടിലേക്കാണ് ഓട്ടോറിക്ഷ വീണത്.
സമീപവാസിയായ ഓട്ടോ ഡ്രൈവറെ കാണാനില്ലെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്