കാസര്‍കോട്: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ നടന്ന അപകടത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയൻ മുൻ കൗണ്‍സിലറും ഡി.വൈ.എഫ്.ഐ നേതാവുമായ മല്ലം കല്ലുകണ്ടത്തെ അഖില്‍ (22)ആണ് മരിച്ചത്.
ബോവിക്കാനത്തിനടുത്ത എട്ടാംമൈലില്‍ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. ബോവിക്കാനത്തു നിന്ന് കല്ലുകണ്ടത്തെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടം. പരിക്കേറ്റ അഖിലിനെ ചെങ്കള ഇ.കെ. നായനാര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
