പള്ളിയില്‍ വാങ്ക് വിളി കേട്ടില്ല; വിശ്വാസികളെത്തിയപ്പോള്‍ ഉറങ്ങികിടന്ന യുവ ഇമാം മരിച്ച നിലയില്‍

 


കണ്ണൂര്‍:  തലശ്ശേരിക്കടുത്ത് പാനൂരില്‍ ഒരു നാടിനെയാകാ ദു:ഖത്തിലാഴ്ത്തി ഇരുപത്തി ഏഴുകാരനായ പള്ളിഇമാമിന്റെ ആകസ്മിക മരണം.

ഇന്നലെ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് വാങ്ക് വിളി കേള്‍ക്കാതായി. തുര്‍ന്ന് കൂടെയുള്ളവര്‍ എത്തി നോക്കിയപ്പോള്‍ ഉറങ്ങികിടന്ന യുവ ഇമാം മരിച്ച നിലയിലാണ് കണ്ടത്. 


പാലക്കാട് ജില്ലയിലെ ആനക്കര സ്വദേശിയായ ഉവൈസ് ജൗഹരി (27)യുടെ താണ് ഒരു നാടിനെയാകെ വേദനിപ്പിക്കുന്ന മരണം. കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ സേവനം അനുഷ്ഠിക്കുന്ന പള്ളിയില്‍ ഉറങ്ങുന്നതിനിടെ യായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ ഒന്നര മാസം മുമ്ബാണ് ഉവൈസ് ജൗഹരിയുടെ വിവാഹം കഴിഞ്ഞത്. ഇന്നലെ രാത്രിയും വീട്ടിലേക്ക് വീഡിയൊ കോളില്‍ വിളിച്ച്‌ വീട്ടുകാരുമായി സുഖ വിവരങ്ങള്‍ അന്വേഷിച്ചുവത്രെ.

ആനക്കര അബ്ദുല്‍ ഹമീദ് അൻവരിയുടെ മകനാണ്. പാലക്കാട് ജില്ലയിലെ ആനക്കര യുണിറ്റ് പ്രസിഡൻ്റ് ആയി പ്രവര്‍ത്തിച്ചു വരികയാണ്. എസ് വൈ എസ് തൃത്താല സോണില്‍ അംഗത്വം എടുത്തവരുടെ ഒത്തിരിപ്പ് എന്ന ആത്മീയ സംഗമം നൂറ് ശതമാനം പൂര്‍ത്തിയായപ്പോള്‍ അതിന് പിന്നില്‍ ഉവൈസ് ജൗഹരിയും ഉണ്ടായിരുന്നു.


ഈ വരുന്ന 9 ന് ഞായറാഴ്ച ഒറ്റപ്പാലത്ത് വെച്ച്‌ നടക്കാനിരിക്കുന്ന ആദര്‍ശ പഠന പരിശീലന ക്യാമ്ബില്‍ പങ്കെടുക്കാൻ നേരത്തെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നതായി വാട്സാപ്പില്‍ ഏറ്റവും അവസാനമായി ഇട്ട സ്റ്റാറ്റസ് പറയുന്നു. ഇന്ന് വൈകീട്ട് 3 മണിക്ക് ചേക്കോട് ജുമുഅഃ മസ്ജില്‍ ഖബറടക്കി.

Post a Comment

Previous Post Next Post