തൃശ്ശൂർ കാളമുറി: ദേശീയപാത 66 കയ്പമംഗലം പനമ്ബിക്കുന്നില്‍ കാറുകള്‍ കൂട്ടിയിടിച്ച് വയോധികയ്ക്കു പരിക്കേറ്റു. ശ്രീനാരായണപുരം വെമ്ബല്ലൂര്‍ സ്വദേശി മണ്ണാംപറമ്ബില്‍ വീട്ടില്‍ സുഭദ്രയ്ക്കാണു (85) പരിക്കേറ്റത്.
ഇവരെ ഹാര്‍ട്ട് ബീറ്റ്സ് ആംബുലൻസ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെയായിരുന്നു അപകടം. മെഡിക്കല്‍ കോളജില്‍നിന്നു മടങ്ങിയ വയോധിക സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന കാറിലും നിര്‍ത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു.
