ചന്ദ്രകാണ്ഡയിൽ നിന്ന് പുറപ്പെട്ട ബസ് ഛത്രകാണ്ഡ ഹൈവേക്ക് സമീപം ബസ് കുളത്തിലേയ്‌ക്ക് മറിഞ്ഞു… 17 പേർ മരിച്ചു.35 പേർക്ക് പരിക്ക്

 


ബസ് കുളത്തിലേയ്‌ക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 17 പേർ മരിച്ചു. അപകടത്തിൽ 35 പേർക്ക് പരിക്കേറ്റു. ബസിൽ അമിതമായി യാത്രക്കാരെ കയറ്റിയതും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടകാരണമെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു.


ചന്ദ്രകാണ്ഡയിൽ നിന്ന് പുറപ്പെട്ട ബസ് ഛത്രകാണ്ഡ ഹൈവേക്ക് സമീപത്തുള്ള കുളത്തിലേയ്‌ക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ബസിൽ 60ഓളം പേർ ഉണ്ടായിരുന്നു. ബസിനുള്ളിൽ യാത്രക്കാരുടെ എണ്ണം കൂടുതലായതുകൊണ്ട് തന്നെ കുളത്തിലേയ്‌ക്ക് മറിഞ്ഞ ബസ് വീണ്ടും താഴ്ന്ന് പോവുകയായിരുന്നു. കൂടാതെ യാത്രക്കാർക്ക് രക്ഷപ്പെടാനാകാതെ കുടുങ്ങുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. 17 യാത്രക്കാർ ആപകട സമയത്ത് തന്നെ മരണപ്പെടുകയായിരുന്നു. ബാക്കിയുള്ളവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Post a Comment

Previous Post Next Post