പെരിന്തൽമണ്ണയിൽ ജില്ലാ ആശുപത്രിക്ക് സമീപം മതിൽ ഇടിഞ്ഞു വീണു. നിർത്തിയിട്ട 2 ആംബുലൻസുകൾക്ക് കേടുപാടുകൾ

 
 മലപ്പുറം : പെരിന്തൽമണ്ണയിൽ ജില്ലാ ആശുപത്രിക്ക് സമീപം മതിൽ ഇടിഞ്ഞു വീണു. ഇന്ന് രാവിലെ 8 മണിയോടെ ആണ് സംഭവം.

മതിലിനോട് ചേർത്ത് നിർത്തിയിട്ടിരുന്ന 2 ആംബുലൻസുകൾക്ക് കേടുപാട് സംഭവിച്ചു. ആംബുലൻസുകളുടെ പിറകിലെ ഗ്ലാസ് തകർന്നു.

കനത്ത മഴയെ തുടർന്ന് മണ്ണ് നനഞ്ഞു കുതിർന്നിരുന്നു.ഇതോടെ മതിൽ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ആർക്കും ആളപായമില്ല.

Post a Comment

Previous Post Next Post