കോട്ടയം പാലാ കിടങ്ങൂർ അയർക്കുന്നം റോഡിൽ പാഴ്സൽ ലോറിയും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ പത്തോളം ബസ് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു.
പാലാ: കിടങ്ങൂർ അയർക്കുന്നം റോഡിൽ പാഴ്സൽ ലോറിയും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പത്തോളം ബസ് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

     അയർക്കുന്നത്തിനു സമീപം കല്ലിട്ടനടയിലാണ് അപകടമുണ്ടായത്. പാഴ്സൽ ലോറി സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ കിടങ്ങൂരിലെയും അയർകുന്നത്തേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തല മുൻസീറ്റിൽ ഇടിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്. അയർക്കുന്നം കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post