കോഴിക്കോട് കായണ്ണ മെട്ടന്തറ ജംഗ്ഷനിൽ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് ജീപ്പാണ് അപകടത്തിൽ പെട്ടത്.4പേർക്ക് പരിക്ക്

  


കോഴിക്കോട് :കായണ്ണ മെട്ടന്തറ ജംഗ്ഷനിൽ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് ജീപ്പാണ് അപകടത്തിൽ പെട്ടത്.


ഇന്ന് 11.30 കൂടിയാണ് അപകടം നടന്നത്. കായണ്ണ മൊട്ടന്തറ ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ റോഡിൽ നിന്നും മൊട്ടന്തറ അങ്ങാടിയിലേക്കുള്ള ഇറക്കത്തിലാണ് ജീപ്പ് മറിഞ്ഞത്.


വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ് മറിയാൻ കാരണമെന്ന് കരുതുന്നു. എസ്ഐ അടക്കം നാലുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.


പേരാമ്പ്ര പൊലീസ് സബ്ബ് ഇൻസ്പക്ടർ കെ. ജിതിൻ വാസ് (32), സിവിൽ പൊലീസ് ഓഫീസർമാരായ കൃഷ്ണൻ ( 52 ), അനുരൂപ് (37), ദിൽ ഷാദ് (37) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post