ഇടുക്കി വണ്ടന്മേടിന് സമീപം രാജാക്കണ്ടത്ത് പാറമട കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 5പേരിൽ രണ്ട് പേർ മുങ്ങി മരിച്ചു




വണ്ടൻമേട് ചേറ്റുകുഴി ഞാറക്കുളത്ത് രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരാണ് മരിച്ചത്.പാറമടക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.അഞ്ച് സുഹൃത്തുക്കളാണ് കുളിക്കാൻ ഇറങ്ങിയത്. മൂന്നു പേർ രക്ഷപെട്ടു.കട്ടപ്പന ഫയർഫോഴ്സിന്റേയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.അഞ്ചു പേർ അടക്കുന്ന സംഘമാണ്  സംഘമാണ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. 

രഞ്ജിതും പ്രദീപും മുങ്ങുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല 

 മൃതദേഹങ്ങൾ ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റും.

Post a Comment

Previous Post Next Post