മലപ്പുറം പരപ്പനങ്ങാടി:
അബൂദബി മുസഫയിൽ റൂമിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ കുഴഞ്ഞു വീണ് . മലപ്പുറം സ്വദേശിയായ യുവാവ് മരണപ്പെട്ടു . മലപ്പുറം പരപ്പനങ്ങാടി ചാപ്പപ്പടി ഹിദായനഗറിലെ പഴയകണ്ടത്തിൽ പി.കെ മുഹമ്മദിന്റെയും ഐഷാബിയുടെയും മകൻ സക്കീർ ഹുസൈൻ (35) ആണ് മരിച്ചത്.
മുസഫ ഷാബിയ 12ലെ റിച്ച് ആൻഡ് ഫ്രഷ് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഫർസാന
ജബിൽ. മക്കൾ: നിബുഹാൻ, ഐഷ ദിയ.
സഹോദരങ്ങൾ: അബ്ദുർറഹ്മാൻ, അബ്ദുസ്സലാം, മുഹമ്മദ് റാഫി, മൻസൂർ, സാജിദസ, ആരിഫ, ജംഷി. ഖബറടക്കം പിന്നീട് നാട്ടിൽ
