ബത്തേരി: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്.
മൂലങ്കാവ് കൊട്ടനോട് കാര രാജന്റെ മകൻ ഷാംജിത്ത് (19) ആമരിച്ചത് ഒപ്പമുണ്ടായിരുന്ന മലവയൽ നീലമാങ്ങ കോളനിയിലെ സനൽജി (20) ക്ക് ഗുരുതരപരിക്കേറ്റു.ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയി ലേക്ക് റഫർ ചെയ്തു. മരണപ്പെട്ട ഷാംജിത്തിന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി . ദേശീയപാത 766 ൽ കല്ലൂർ ടൗണിനു സമീപം പതിനൊന്നരയോടെയാണ് അപകടം . ബത്തേരി ഭാഗത്തുനിന്ന് കല്ലൂരിലേക്ക് പോകുകയായിരുന്ന ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ചായിരുന്നു അപകടം .
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100
