തിരുവനന്തപുരം : അഞ്ചുതെങ്ങിൽ വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. റീജിൻ–സരിത ദമ്പതികളുടെ മകൾ റോസ്‍ലിക്കാണു തെരുവുനായയുടെ കടിയേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണു നായയിൽനിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ റോസ്‍ലിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
