ഹൃദയാഘാതം: മലപ്പുറം പോരൂർ സ്വദേശി ത്വാഇഫിൽ മരണപ്പെട്ടു

 




ത്വാഇഫ്: നെഞ്ചുവേദനയെ തുടർന്ന് ത്വാഇഫ് കിങ് ഫൈസൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ

പ്രവേശിപ്പിച്ചിരുന്ന മലപ്പുറം പോരൂർ പൂതറക്കോവ് കൊട്ടാടൻ വീട്ടിൽ പ്രതീഷ് (46) മരിച്ചു. അൽ മജാൽ മാൻപവർ കോൺട്രാക്റ്റ് കമ്പനിയിൽ ആറ് വർഷമായി ഇലക്ട്രീഷ്യനായിരുന്നു. ഒരുവർഷം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്നും തിരിച്ചെത്തിയത്.

പിതാവും മാതാവും ഭാര്യയും 19 വയസായ മകനും 10 വയസ്സായ മകളുമടങ്ങുന്നതാണ് കുടുംബം. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ കൂടെ ജോലി ചെയ്യുന്ന സുഹൃത്ത് തമിഴ്നാട്ടുകാരനായ സയ്യിദ് സുലൈമാനെ കുടുംബം ചുമതലപ്പെടുത്തി. ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ പ്രതിനിധിയുമായ നാലകത്ത് മുഹമ്മദ് സാലിഹ് നടപടികൾ  പൂർത്തിയാക്കാൻ രംഗത്തുണ്ട്. മൃതദേഹം നാട്ടിലെത്തിക്കും.

Post a Comment

Previous Post Next Post