ശക്തമായ മഴ: വടകരയിൽ വീട് തകർന്നു



കോഴിക്കോട്: വടകരയിൽ കനത്ത മഴയിൽ വീട് തകർന്നു.വടകരയിൽ ശക്തമായ ഇന്ന് രാവിലെ 10 : 30ന് 

സാന്റ് ബാങ്ക്സിലെ സഫിയയുടെ വീടാണ് മേൽക്കൂര അകത്തേക്ക് ഇടിഞ്ഞുവീണ് തകർന്നത്. സഫിയയുടെ മകൻ വീടിനകത്തുണ്ടായിരുന്നെങ്കിലും മേൽക്കൂര ഇടിയുന്ന ശബ്ദം കേട്ട് ഇറങ്ങി ഓടിയത് കൊണ്ട് രക്ഷപ്പെട്ടു. കോഴിക്കോട് ജില്ലയിൽ മലയോര മേഖലയിലടക്കം കനത്ത മഴ തുടരുകയാണ്. വടകര, കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.




Post a Comment

Previous Post Next Post