മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെ താഴെ വീണ് മധ്യവയസ്കൻ മരിച്ചു

 


 

മണ്ണാർക്കാട്: മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. കോട്ടോപ്പാടം തിരുവിഴാംകുന്ന് പൂളക്കുന്ന് ഇരിക്കാലിക്കൽ വീട്ടിൽ ഹംസയുടെ മകൻ മുഹമ്മദ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോ ടെയായിരുന്നു സംഭവം. വീടിന് മുകളിലേക്ക് വീണിരുന്ന റബർ മരത്തിന്റെ കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ മുഹമ്മദിനെ ഉടൻ വട്ടമ്പലം മദർ കെയർ


ആശുപത്രിയിൽ പ്രവേശിപ്പിച്ചെ ങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ആമിന. മക്കൾ: സിയാദ്, ഷെഹന ഷെറിൻ, ഷെഫ്.

Post a Comment

Previous Post Next Post