അയര്‍ലന്‍ഡിലെ കോര്‍ക്ക് സിറ്റിക്ക് സമീപം വില്‍ട്ടണില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വില്‍ട്ടണിലെ കാര്‍ഡിനല്‍ കോര്‍ട്ട് റെസിഡന്‍ഷ്യലില്‍ ഏരിയയിലെ വീട്ടില്‍ ആണ് പാലക്കാട് സ്വദേശിയായ ദീപ (38) യെ കിടപ്പുമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദീപയുടെ ഭര്‍ത്താവ് റിജിന്‍ (41) നെ പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ജസ്റ്റീസ് ആക്ട് സെക്ഷന്‍ -4 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ദീപയ്ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്. കുട്ടിയുടെ സംരക്ഷണത്തിന് ഫാമിലി ലെയ്സണ്‍ ഓഫീസറെ നിയോഗിച്ചു.
സ്റ്റേറ്റ് പത്തോളജിസ്റ്റ് ഓഫീസില്‍ നിന്നുള്ള പ്രത്യേക സംഘം സംഭവസ്ഥലം പരിശോധിച്ച് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു. ദീപാ ദിനമണിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ദീപയുടെ സുഹൃത്തുക്കള്‍ക്ക് ഒപ്പമായിരുന്ന മകന്‍ മടങ്ങി എത്തിയപ്പോഴാണ് ദുരന്തവാര്‍ത്ത പുറത്തറിയുന്നത്. സംഭവ സ്ഥലം ഗാര്‍ഡ സീല്‍ ചെയ്തിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അറിയാവുന്നവര്‍ വിവരം നല്‍കണമെന്ന് ഗാര്‍ഡ (പോലീസ്) അഭ്യര്‍ത്ഥിച്ചു.
