കണ്ണൂർ: ജില്ലയിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടി. പുളിങ്ങോം ചൂരപ്പടവ് ഉദയംകാണാക്കുണ്ടില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ശക്തമായ മലവെള്ളപ്പാച്ചിലിൽ നാല് വൈദ്യുതി തൂണുകൾ ഒലിച്ചുപോയി. ഇതോടെ, പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി. മണ്ണൊലിച്ച് റോഡിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എഫ്. അലക്‌സാണ്ടര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു.