മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം



തിരുവനന്തപുരം   ചിറയിൻകീഴ് : പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം

ഇന്ന് വൈകുന്നേരം 3 മണി കഴിഞ്ഞാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിൽ നാല് പേർ ആണ് ഉണ്ടായിരുന്നത്. കരയിൽ നിന്നുള്ള മത്സ്യ തൊഴിലാളികൾ നീന്തി പോയി നാല് പേരെയും രക്ഷപ്പെടുത്തി അതേ വള്ളത്തിൽ തന്നെ കരയിലേക്ക് എത്തിച്ചു.രക്ഷപ്പെട്ടവരെ പുതുക്കുറിച്ചി ഭാഗത്തേക്ക് കൊണ്ടു പോയി. മുതലപ്പൊഴി അഴിമുഖത്ത് പ്രവേശിക്കാൻ പറ്റാത്ത സാഹചര്യമാണ്. 10 ദിവസത്തിനിടെ തന്നെ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്

Post a Comment

Previous Post Next Post