മലപ്പുറം കരുളായിയില്‍ സ്‌കൂള്‍ ബസ്സില്‍ സൈക്കിള്‍ ഇടിച്ച് വിദ്യാര്‍ത്ഥിയ്ക്ക് പരിക്കേറ്റു.ബസ്സിനടിയിൽ പെട്ട വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപെട്ടു.



കരുളായി കിണറ്റിങ്ങലിൽ ബുധനാഴ്ച്ച വൈകിട്ടാണ് ഓടികൊണ്ടിരിക്കുന്ന സ്കൂൾ ബസിലേക്ക് സൈക്കിൾ ഇടിച്ച് കയറിയത്.


കരുളായി കെ. എം ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന ഭൂമികത്തുള്ള കൊട്ടുപറ്റ ആദിത്യനാണ് പരിക്കേറ്റത്. 


പാലാങ്കര ഭാഗത്ത് നിന്നും സൈക്കിളിൽ വരുകയായിരുന്ന വിദ്യാർത്ഥി കരുളായി ഭാഗത്ത് നിന്നും വന്ന സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു.


പരിക്കേറ്റ ആദിത്യനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു.

Post a Comment

Previous Post Next Post