ചങ്ങരംകുളം പാവിട്ടപ്പുറത്ത് കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്‌



ചങ്ങരംകുളം:സംസ്ഥാന പാതയിൽ പാവിട്ടപ്പുറത്ത് കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച വൈകിയിട്ട് മൂന്നരയോടെ പാവിട്ടപ്പുറം മാങ്കുളത്താണ് അപകടം.നന്നംമുക്ക് സ്വദേശി ഷെഹീൻ(21)കോഴിക്കോട് ശ്രീധരൻ(63) മാവൂർ പ്രദീപ് കുമാർ(53)എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തൃശ്ശൂർ ഭാഗത്ത് നിന്നും ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന കാറും കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് വന്നിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.ചങ്ങരംകുളം 

പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post