വേങ്ങര കണ്ണമംഗലം പടപ്പറമ്പ് പഞ്ചായത്ത് കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. കണ്ണമംഗലം സ്വദേശി MV മുഹമ്മദിൻ്റെ മകൻ സൈനുൽ ആബിദ് (22) ആണ് മരണപ്പെട്ടത്.
ഏറെ നേരമായിട്ടും കാണാതിരുന്നതിനേ തുടർന്ന് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ കുളത്തിന് സമീപത്ത് നിന്നും ഡ്രസ്സുകൾ കണ്ടെത്തി.
തുടർന്ന് നടത്തിയ തിരച്ചിൽ വെള്ളത്തിനടിയി നിന്നും മൃതദേഹം കണ്ടെത്തി
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
