കുമ്പള: കാസർകോട് അംഗടിമുഗർ സ്കൂളിൽ മരം ദേഹത്ത് വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. പർളാടം യൂസുഫിെൻറ മകൾ ആയിശത്ത് മിൻഹ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.
സ്കൂൾ മൈതാനത്ത് നിന്ന് റോഡിലേക്ക് കുട്ടികൾ പടവുകൾ ഇറങ്ങി വരുന്നതിനിടെ സമീപത്തുള്ള ഉപ്പിലി മരം കടപുഴകി ദേഹത്ത് പതിക്കുകയായിരുന്നു. കുറെ കുട്ടികൾ ഇറങ്ങി വരുന്നുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മിൻഹ സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് വിവരം. മൃതദേഹം കുമ്പള ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
