സ്‌കൂള്‍ ഗ്രൗണ്ടിലെ തണൽമരത്തിന്റെ കൊമ്പൊടിഞ്ഞു വീണു… അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു

 


കൊച്ചി സെന്റ് ആൽബ‍‍ർട്ട് സ്‌കൂള്‍ ഗ്രൗണ്ടിലെ തണൽമരത്തിന്റെ കൊമ്പൊടിഞ്ഞു വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ബോൾ​ഗാട്ടി തേലക്കാട്ടുപറമ്പില്‍ സിജുവിന്റെ മകന്‍ അലന്‍ (10) വയസ്സ് ആണ് പരിക്കേറ്റത്. ആസ്റ്റര്‍ മെഡി സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വിദ്യാർത്ഥി ചികിത്സയിൽ കഴിയുന്നത്.


വൈകീട്ട് 4 മണിയോടെയാണ് അപകടം. സ്‌കൂള്‍ വിട്ട് കുട്ടികള്‍ പുറത്തേക്ക് വരുന്ന സമയത്ത് വീശിയ കാറ്റില്‍ സ്‌കൂള്‍ ഗ്രൗണ്ടിലുള്ള മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. കുട്ടിയുടെ തലയോട്ടിക്കാണ് പരിക്കേറ്റത്. തലയോട്ടിക്ക് പൊട്ടലേറ്റിട്ടുണ്ട്. ശസ്ത്രക്രിയ വേണ്ടി വരുമോ എന്ന കാര്യത്തിൽ നാളെ മാത്രമേ വിവരം ലഭിക്കുകയുള്ളൂ. അതേസമയം, മരം മുറിച്ചുമാറ്റാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ തയ്യാറായില്ല എന്ന് പ്രദേശവാസികൾ പറയുന്നു.

Post a Comment

Previous Post Next Post