മലപ്പുറം: കുറ്റിപ്പുറം - ചൂണ്ടല്‍ സംസ്ഥാനപാതയില്‍ മാന്തടത്തില്‍ കാറിടിച്ച് ഗൃഹനാഥൻ മരിച്ചു. നന്നംമുക്ക് സ്വദേശി കുറ്റിയില്‍ ആലിക്കുട്ടിയുടെ മകൻ മുഹമ്മദ് റാഫിയാണ് (48) മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം സംഭവിച്ചത്.
ഇറച്ചിക്കച്ചവടക്കാരനായ റാഫി പുലര്‍ച്ചെ ചായക്കടയിലേക്ക് കയറാനായി മാന്തടം സെൻ്ററില്‍ സ്കൂട്ടര്‍ നിര്‍ത്തി ഇറങ്ങിയ ഉടനെ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന കാറാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ റാഫിയെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
