മുവാറ്റുപുഴ: ആരക്കുഴ റോഡില്‍ കാറും മിനി ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ കാറിന്‍റെ മുൻഭാഗം പൂര്‍ണമായി തകര്‍ന്നു.
ലോറിയുടെ മുൻഭാഗത്തിന് കേടുപാടുണ്ടായി. അപകടത്തെ തുടര്‍ന്ന് നേരിയതോതില്‍ ഗതാഗതം തടസപ്പെട്ടു.
ഇന്നലെ രാവിലെ 10.30 ഓടെ ആരക്കുഴ റോഡിലായിരുന്നു അപകടം. കാലടി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് ആരക്കുഴ റോഡിലേക്ക് വരികയായിരുന്ന മിനി ലോറിയും എതിരെ വന്ന കാറും തമ്മില്‍ കൂട്ടിയിടിയ്ക്കുകയായിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. അമിത വേഗതയിലെത്തിയ കാര്‍ ലോറിയിലേയ്ക്ക് ഇടിച്ച് കയറിയതായി നാട്ടുകാര്‍ പറഞ്ഞു. മൂവാറ്റുപുഴ പോലീസും അഗ്നശമന രക്ഷാ സേനയും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
