കിഴക്കമ്ബലം: പറക്കോട് പ്ലൈവുഡ് കമ്ബനിയില്‍ പ്ലൈവുഡ് നിര്‍മാണത്തിനുള്ള കെമിക്കല്‍ ബാരല്‍ മറിഞ്ഞ് നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു.
ഇന്നലെ വൈകിട്ട് ഏഴോടെ പറക്കോട് ജംഗ്ഷനിലെ എം.എസ് ബോര്‍ഡ് പ്ലൈവുഡ് കമ്ബനിയിലാണ് അപകടമുണ്ടായത്. പൊള്ളലേറ്റ തൊഴിലാളികളെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൊഴിലാളികളായ നാസര്‍ ഹുസൈൻ (35), റഹ്മാൻ (30), ഫക്രുദീൻ (35), അസാര്‍ദുല്‍ (30) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കമ്ബനിയില്‍ ലോഡ് ഇറക്കുമ്ബോള്‍ ബാരലിനുള്ളിലെ കെമിക്കല്‍ ദ്രാവകം ഇവരുടെ മേല്‍ വീഴുകയും പൊള്ളലേല്‍ക്കുകയുമായിരുന്നു. പരിക്കുകള്‍ ഗുരുതരമല്ല. വിദഗ്‌ധ ചികിത്സക്കായി ഇവരെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
