പരപ്പനങ്ങാടി :വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. ചെട്ടിപ്പടി ഹരിപുരം കീഴ്ച്ചിറ റോഡിൽ പഞ്ചാരയിൽ ലക്ഷ്മി എന്നവരുടെ വീടിനു സമീപത്തെ കിണറാണ് മണ്ണിടിഞ്ഞു താഴ്ന്ന നിലയിൽ കാണപ്പെത് .കഴിഞ്ഞ ദിവസം രാത്രിയിലായിരിക്കാം കിണർ മണ്ണിടിഞ്ഞു താഴ്ന്നതെന്നു കരുതുന്നതായി വീട്ടുടമസ്ഥ പറഞ്ഞു .രാവിലെ എഴുന്നേറ്റപ്പോഴാണ് കിണർ താഴ്ന്ന നിലയിൽ കാണപ്പെട്ടത് രണ്ടു ദിവസം മുമ്പ് കിണറിലെ വെള്ളത്തിൽ നുരയും പതയും കണ്ടതായി പരിസരവാസികൾ പറഞ്ഞു. ഡിവിഷൻ കൗൺസിലർ ഇ ടി സുബ്രഹ്മണ്യൻ സ്ഥലം സന്ദർശിച്ചു .
