കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്കു മുകളില്‍ മരം വീണു രണ്ടു പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ പ്ലാസ ജംഗ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം.
ഓടിക്കൊണ്ടിരുന്ന മൂന്നു കാറുകള്‍ക്കും ഒരു ഓട്ടോയ്ക്കും മുകളിലാണ് മരം വീണത്.
ഇരിക്കൂര്‍ സ്വദേശിനി വത്സല, ജിത്തു എന്നിവര്‍ക്കാണു പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയ അപകടമാണ് സംഭവിച്ചതെങ്കിലും മറ്റുള്ള യാത്രക്കാര്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കണ്ണൂരില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ച് മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
