പത്തനംതിട്ട: റാന്നിയില്‍ നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. അപ കടത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. പത്ര ഏജന്റായ സജു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പത്തനംതിട്ടയില്‍ നിന്ന് പത്രം ശേഖരിച്ച് റാന്നി വഴി മല്ലപ്പള്ളിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. പ്രദേശത്ത് ഉണ്ടായിരുന്ന വളവിനടുത്ത് വച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡില്‍ ഉണ്ടായിരുന്ന സംരക്ഷണവേലി തകര്‍ത്ത് മറിയുകയായിരുന്നു. വാഹനത്തില്‍ സജു മാത്രമാണ് ഉണ്ടായിരുന്നത്. സാരമായ പരിക്കുകളില്ലെന്നാണ് വിവരം
