തൃശ്ശൂർ കയ്പമംഗലം മതിലകത്ത് സ്കൂട്ടര്‍ മറിഞ്ഞ് മധ്യവയസ്‌കനായ പൊന്നാനി സ്വദേശി മരിച്ചുതൃശ്ശൂർ  കയ്പമംഗലം: മതിലകത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. പൊന്നാനി സ്വദേശി കപ്പല്‍ക്കാരൻ തുരുത്ത് വീട്ടില്‍ ഇബ്രാഹിം മകൻ അസൈനാര്‍ (53) ആണ് മരിച്ചത്.

മതിലകം പൊക്ലായിയില്‍ പടിഞ്ഞാറെ ടിപ്പുസുല്‍ത്താൻ റോഡില്‍ ഈ മാസം ഒന്നിനായിരുന്നു അപകടം. നായ വട്ടം ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിക്കുകയായിരുന്നു. തൃശൂര്‍ ദയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസൈനാര്‍ ഇന്നലെ പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. മതിലകം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post