വാഹനാപകടത്തില്‍ വൈദികന്‍ മരിച്ചു

 


പാറശാല: വാഹനാപകടത്തില്‍ യുവ വൈദികൻ മരിച്ചു. ഇന്നലെ വൈകുന്നേരം നാലിന് ഉച്ചക്കട പഴവഞ്ചാലയിലുണ്ടായ അപകടത്തില്‍ കാരോട് കാര്‍മല്‍ സെന്‍റ് തെരേസാസ് ആശ്രമത്തിലെ വൈദികൻ പൊഴിയൂര്‍ പരുത്തിയൂര്‍ ചീലാന്തിവിളാകത്ത് ഫാ.യാക്കോബ് (38) ആണ് മരിച്ചത്.

ഫാ.യാക്കോബ് ബൈക്കില്‍ പോകവെ ആളെയിറക്കുവാൻ നിര്‍ത്തിയിരുന്ന ബസിനു പിന്നില്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ പിന്നാലെയെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച്‌ ഫാദര്‍ ബസിനടിയില്‍പ്പെടുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഫാ.യാക്കോബിനെ നെയ്യാറ്റിൻകര ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.പിതാവ്: ശിമയോൻ. മാതാവ്: മുത്തമ്മ. പൊഴിയൂര്‍ പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post