സൗദി അറേബ്യയിലെ ബുറൈദയില്‍ ജോലി ചെയ്തിരുന്ന തൊടുപുഴ സ്വദേശി അബ്ദുല്‍ അസീസ് (47) മരണപ്പെട്ടു. നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയില്‍ ശാരീരിക പ്രയാസമുണ്ടാവുകയായിരുന്നു.
തുടര്‍ന്ന് ബുറൈദയിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും രാത്രി എട്ടുമണിക്ക് മരണപ്പെടുകയും ചെയ്തു. ഒരുമാസം മുമ്ബാണ് ലീവിന് പോയി തിരിച്ചുവന്നത്. ഇരു കിഡ്നിയും പ്രയാസങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടിലേക്ക് ചികിത്സക്കായി മടങ്ങുകയായിരുന്നു. സൗദിയില്‍ തന്നെ ഖബറടക്കം നടത്താനാണ് ശ്രമം. നിയമനടപടികള്‍ പൂര്‍ത്തിയാക്കാൻ ബുറൈദ കെഎംസിസി രംഗത്തുണ്ട്. ഭാര്യയും ഏക മകളും നാട്ടിലാണ്.
