പത്തനംതിട്ട അടൂരിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തട്ട മിനിഭവനിൽ ഉണ്ണികൃഷ്ണ പിള്ള ആണ് മരിച്ചത്. അടൂർ കച്ചേരിച്ചന്തയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് ഓട്ടോയിൽ കുടുങ്ങിയ ആളെ പുറത്തെടുത്തത്.
ശക്തമായ മഴയും തോട് നിറഞ്ഞ് ഒഴുകിയതും കാരണം ഓട്ടോയുടെ അടിയിൽപെട്ട ഡ്രൈവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് അടൂരിൽ നിന്നും സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ ഉള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തോട്ടിൽ നിന്നും ഓട്ടോയിൽ കുടുങ്ങി കിടന്ന ഉണ്ണികൃഷ്ണക്കുറുപ്പിനെ പുറത്തെടുക്കുകയായിരുന്നു. എന്നാൽ സംഭവസ്ഥലത്തുവെച്ചു തന്നെ ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു.