പത്തനംതിട്ട കോന്നി : കനത്ത മഴയില്‍ പ്ലാവ് ഒടിഞ്ഞുവീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കുടുംബാംഗങ്ങള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം
തേക്കുതോട് ഏഴാംതല കറുകയില്‍ പ്രസാദിന്റെ വീടിനു മുകളിലാണ് സമീപത്തെ പറമ്ബിലെ പ്ലാവ് ഒടിഞ്ഞു വീണത്. പ്രസാദിന്റെ തലയില്‍ ചക്കയും ഭാര്യ സുജിതയുടെയും മക്കള്‍ ദീപ, ദേവിക എന്നിവരുടെ കൈകളില്‍ പൊട്ടിയ ഓടും വീണാണ് പരിക്കേറ്റത്. ഇവര്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
