ലക്കുടി: ദേശീയപാത സൗത്ത് ജംഗ്ഷനിലെ മേല്‍പാലത്തില്‍ ലോറി മറിഞ്ഞു. പരിക്കേറ്റ ഡ്രൈവര്‍ പയ്യന്നൂര്‍ അരിക്കപറന്പില്‍ രാജേഷ് (48) നെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 7.30 നാണ് അപകടം. ലോറിയുടെ മുന്നില്‍ പോയ കാര്‍ പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ കാറില്‍ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്തതാണ് ലോറി മറിയാൻ കാരണം.
മലപ്പുറത്തുനിന്നും മെറ്റല്‍ കയറ്റി വരികയായിരുന്നു ലോറി. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
