മലപ്പുറം കുറ്റിപ്പുറം-തൃശ്ശൂർ ദേശിയപാതയിൽ ചങ്ങരംകുളം മാന്തടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തൃശ്ശൂർ വരാന്തരപ്പള്ളി സ്വദേശി ചേലൂക്കാരൻ ബാബു 54 എടപ്പാൾ കഞ്ഞീരമുക്ക് സ്വദേശി നങ്ങൻ പറമ്പിൽ ഹസ്സൻകുട്ടി 49 വയസ്സ് എന്നിവർക്കാണ് പരിക്കേറ്റത് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ മാന്തടം സെൻഡറിൽ ആണ് അപകടം എടപ്പാൾ ഭാഗത്ത് നിന്നും ചങ്ങരംകുളം ഭാഗത്ത് നിന്നും വന്ന ബൈക്കുകൾ തമ്മിൽ നേർക്ക് നേർ കൂട്ടി ഇടിച്ചാണ് അപകടം പരിക്കേറ്റ രണ്ട് പേരെയും നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കുന്നുംകൂളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു
